ആലപ്പുഴയിൽ നായക്കൂട്ടത്തിന്റെ ആക്രമണം: ആടുകളെയും കോഴികളെയും കടിച്ചു കൊന്നു

0 141

ആലപ്പുഴ: ആലപ്പുഴയിൽ നായക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കൃഷ്ണപുരം സ്വദേശി ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും പതിനഞ്ച് കോഴികളുമാണ് ചത്തത്.

ഇന്നുച്ചയോട് കൂടിയായിരുന്നു സംഭവം.ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായക്കൂട്ടം മൃഗങ്ങളെ ആക്രമിക്കുന്നതായി കണ്ടത്. നായക്കൂട്ടത്തെ ഓടിച്ചു വിടാൻ വീട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി പണ്ടു മുതലേ നാട്ടുകാർ ഉയർത്തുന്നതാണ്. ഇരുചക്രവാഹനത്തിൽ പോകുന്നവരെ പോലും നായ്ക്കൾ ഓടിക്കുന്ന സ്ഥിതിയാണിവിടെ. തെരുവുനായയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Get real time updates directly on you device, subscribe now.