തെരുവുനായക്കൂട്ടം ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നു

0 182

തെരുവുനായക്കൂട്ടം ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നു

മാലൂര്‍ : തൃക്കടാരിപ്പൊയിലില്‍ തെരുവുനായക്കൂട്ടം ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നു. പനമ്ബറ്റ റോഡിലെ എടക്കാടന്‍കണ്ടി അസ്മയുടെ വീട്ടിലെ ആടിനെയാണ് നായക്കൂട്ടം കടിച്ചുകൊന്നത്. വീട്ടുകാര്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തുമ്ബോഴേക്കും നായക്കൂട്ടം ഓടിപ്പോയി. തൃക്കടാരിപ്പൊയില്‍, പനമ്ബറ്റ, തോലമ്ബ്ര, മാലൂര്‍, ശിവപുരം പ്രദേശങ്ങളില്‍ തെരുവുനായശല്യം രൂക്ഷമായിരിക്കയാണ്.