കൊവിഡ് മുക്തരായവരുടെ പ്ലാസ് ഡൊണേഷന്‍ ക്യാമ്പ് മാനന്തവാടിയില്‍ നടന്നു

0 297

ഒക്ടോബര്‍ 9 ചെഗുവേര ദിനത്തില്‍ ഡിവൈഎഫ്‌ഐ കോവിഡ് 19 മുക്തരായവരുടെ പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് വയനാട്ടില്‍ മാനന്തവാടിയില്‍ നടന്നു. ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസ് അദ്ധ്യക്ഷനായി. ഡോ.അഭിലാഷ്, ഡോ.ബിനൂജ, പി.ടി.ബിജു, എം.വി.വിജേഷ്, ലിജോജോണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍.ജിതിന്‍ നന്ദിയും പറഞ്ഞു. പ്ലാസ്മ ഡൊണേറ്റ് ചെയ്തവര്‍ക്ക് ഡിവൈഎഫ്‌ഐ സ്‌നേഹോപഹാരവും നല്‍കി. കോവിഡ് മുക്തരായവരെ കണ്ടെത്തി വരുന്ന ദിവസങ്ങളിലും ജില്ലാ ആശുപത്രി ബ്ലഡ്‌ബേങ്കില്‍ പ്ലാസ്മ ഡൊണേഷന്‍ നല്‍കുന്ന പ്രവര്‍ത്തനം തുടരും.രക്തദാനത്തിലും ഡിവൈഎഫ്‌ഐ മാതൃകാപരമായ ഇടപെടലാണ് കോവിഡ് കാലത്ത് നടത്തിയത്.കോവിഡ് 19 പശ്ചാത്തലത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തക്ഷാമമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് ഡിവൈഎഫ്‌ഐ ഇടപെട്ടത്. കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐ നേരത്തേ ഏറ്റുവാങ്ങിയിരുന്നു.