കൊറോണ വ്യാജവാര്‍ത്തകളുടെ പിന്നാലെ പോവേണ്ട; വിവരങ്ങള്‍ വിരല്‍ത്തുമ്ബില്‍; ആപ്പുമായി കേരള സര്‍ക്കാര്‍

കൊറോണ വ്യാജവാര്‍ത്തകളുടെ പിന്നാലെ പോവേണ്ട; വിവരങ്ങള്‍ വിരല്‍ത്തുമ്ബില്‍; ആപ്പുമായി കേരള സര്‍ക്കാര്‍

0 265

കൊറോണ വ്യാജവാര്‍ത്തകളുടെ പിന്നാലെ പോവേണ്ട; വിവരങ്ങള്‍ വിരല്‍ത്തുമ്ബില്‍; ആപ്പുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളുടെയും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുടെയും പ്രചരണം തടയുന്നതിനായി കേരള സര്‍ക്കാരിന്റെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍. GoK Direct എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.

കോവിഡ്19 സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് വേണ്ട ശരിയായതും ആധികാരികമായതുമായ വിവരങ്ങളുടെ ഉറവിടമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം

നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് GoK Direct ലൂടെ വിവരങ്ങള്‍ ലഭ്യമാകും.
ഐഫോണിലും, ആന്‍ഡ്രോയിഡ് ഫോണുകളിലും ആപ്പ് ഉപയോഗിക്കാനാവും. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മിസ്ഡ് കോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

Get real time updates directly on you device, subscribe now.