റസ്ക് കുറച്ച് റിസ്ക്കാണ്; ചായയ്‌ക്കൊപ്പം റസ്ക് കഴിക്കുന്നത് ശീലമാക്കേണ്ട..; പ്രശ്നം ​ഗുരുതരം

0 2,086

നല്ല ചൂടുള്ള ചായയ്‌ക്കൊപ്പം സ്വാദിഷ്ടമായ റസ്കുകൾ കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ധാരാളം ആൾക്കാർ ആസ്വദിക്കുന്ന ഒരു ലഘുഭക്ഷണമാണ് റസ്ക്. ബിസ്‌ക്കറ്റിനേക്കാൾ കൂടുതൽ ചായയോടൊപ്പം റസ്‌കുകൾ കഴിക്കാനാണ് ആൾക്കാർ ഇഷ്ടപ്പെടുന്നത്. ആരോ​ഗ്യകരവും കലോറി കുറഞ്ഞതുമാണ് റസ്കിനെ പലർക്കും പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറവായ ഗോതമ്പും റവയും ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത് എന്നതിനാൽ പ്രമേഹരോഗികൾക്കും റസ്ക് നല്ലതാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ സത്യം മറ്റൊന്നാണോ? പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, റസ്കുകൾ കൂടുതലും നാല് റൊട്ടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ റസ്കിൽ ആവശ്യത്തിന് കലോറി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, നാം വിചാരിക്കുന്ന അത്രയും ആരോ​ഗ്യകരമായ ഭക്ഷണവുമല്ല ഇത്.

100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കിൽ റസ്‌ക്കുകളിൽ റൊട്ടിയേക്കാൾ കൂടുതൽ കലോറി ഉണ്ട്. വെളുത്ത റൊട്ടിയിൽ ഏകദേശം 258-281 കിലോ കലോറി ഉണ്ട്. അതേസമയം ഗോതമ്പ് റൊട്ടിയിൽ ഏകദേശം 232-250 കിലോ കലോറി ഉണ്ട്. റസ്കിലും പഞ്ചസാരയുണ്ട്. റസ്ക് എന്നത് പഞ്ചസാര ചേർത്തു രുചികരമായി ഉണ്ടാക്കിയ ജലാംശം കുറഞ്ഞ ബ്രെഡ് മാത്രമാണ് എന്നതാണ് സത്യം.

റസ്‌ക് കഴിക്കുന്നതിന്റെ ചില ദോഷങ്ങൾ നോക്കാം,

റസ്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവകൾ മൈദ, പഞ്ചസാര, യീസ്റ്റ്, എണ്ണ എന്നിവയാണ്. എന്നാൽ വിപണിയിൽ ലഭ്യമായ മിക്ക റസ്‌കിലും ഉപയോഗിക്കുന്നത് പഴകിയ റൊട്ടിയായിരിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദർ പറയുന്നത്. ഇത്തരം റസ്കുകൾ കഴിക്കുന്നത് വയറിളക്കവും മലബന്ധവും ഉൾപ്പെടെ ധാരാളം ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല, റസ്കിൽ ഉപയോ​ഗിക്കുന്ന എണ്ണയുടെ അളവ് ശരീരത്തിന് അഴുക്കാണ്. സ്ഥിരമായി റസ്ക് കഴിച്ചാൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും. റസ്കുകളിൽ ​ഗ്ലൂട്ടൻ അടിങ്ങിയിട്ടുണ്ട്. ഇത് ഒരു പ്രത്യേക തരം പ്രോട്ടീനാണ്. ​പലർക്കും ​ഗ്ലൂട്ടൻ എളുപ്പത്തിൽ ദഹിക്കും. എന്നാൽ, ചിലർക്ക് ഇത് സാധിക്കില്ല. ഗ്ലൂട്ടൻ ചെറുകുടലിന്റെ ആവരണത്തെ തകരാറിലാക്കുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സെലിയാക് രോഗവും ഓട്ടോ ഇമ്യൂൺ ഡിസോർഡേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങളും ധാരാളം ആളുകൾക്കിടയിൽ സർവ്വ സാധാരണമാണ്. അവർക്ക് റസ്ക് കഴിക്കുന്നത് നല്ലതായിരിക്കില്ല.