എന്തുകൊണ്ട് സ്ത്രീക്ക് നെഞ്ച് വിരിച്ച് നടന്നൂകൂടാ ; നടി മാധുരി

0 1,333

എന്തുകൊണ്ട് സ്ത്രീക്ക് നെഞ്ച് വിരിച്ച് നടന്നൂകൂടാ ; നടി മാധുരി

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ജോസഫ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് താരം ചുട്ട മറുപടി നല്‍കി. നേരത്തെ ഗ്ലാമര്‍ ചിത്രങ്ങള്‍ മാധുരി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.ഇതിനു എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഒരു വിഭാഗത്തില്‍ നിന്നും നേരിടേണ്ടി വന്നത്.

ഒടുവില്‍ ഈവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധുരി തന്നെ രംഗത്തെത്തി . മോശമായ ഒത്തിരി സന്ദേശങ്ങളും കമന്റുകളും തനിക്ക് കിട്ടുന്നുണ്ടെന്നും ഈയൊരു ചോദ്യത്തിന് മറുപടി കൊടുക്കാമെന്നു കരുതുന്നെന്നും കാരണം അയാളത് ആഗ്രഹിക്കുന്നുണ്ടെന്നും മാധുരി തന്നെ വിമര്‍ശിച്ചയാളോടുള്ള പ്രതികരണമായി പറയുന്നു. നിങ്ങളുടെ യുക്തി നിങ്ങളുടെ കൈയില്‍ തന്നെയിരിക്കട്ടെ.എന്റെ ശരീരത്തില്‍ എന്ത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും.

ഞാന്‍ തുല്യതയിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നൊരാളാണ്. ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം. ഒരു സ്ത്രീക്ക് വയറ് കാണിക്കുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ എനിക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കാം. പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും.തടസങ്ങള്‍ കൂടാതെ പുരുഷന് എന്തൊക്കെ ചെയ്യാമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്. സാരിയിലല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ നിലപാട് ഉണ്ട്, അതിന് എനിക്ക് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല; മാധുരി വ്യക്തമാക്കുന്നു.

ഫാഷന്‍ ഷൂട്ടിന്റെ അടക്കമുള്ള ചിത്രങ്ങള്‍ മാധുരി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇവയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പലതും നടിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ മാധുരി പ്രതികരിച്ചിരിക്കുന്നത്.അനൂപ് മേനോനും മിയയും പ്രധാനവേഷങ്ങളില്‍ എത്തിയ എന്റെ മെഴുതിരയത്താഴങ്ങള്‍ എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചിരുന്നു

Get real time updates directly on you device, subscribe now.