മയക്കുമരുന്നുപയോഗം; വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചു

0 775

വൈത്തിരി ഗ്രാമപഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചു.
രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. വി വിജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ലഹരി ഉപയോഗം ഇല്ലാതാകുന്നതിന് വാർഡുതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചുകൊണ്ട് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ഡിവൈഎസ്പി എംഡി സുനിൽ വിശദീകരിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഉഷാകുമാരി, എൽസി ജോർജ്, എക്സൈസ് ഓഫീസർ ബാബുരാജ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സനൽകുമാർ, എൻ.ഒ ദേവസി,
ജിനിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ജ്യോതിദാസ്, തോമസ് എന്നിവർ പങ്കെടുത്തു.