തിരുവനന്തപുരത്ത് ലഹരി പാർട്ടി; 4 പേർ അറസ്റ്റിൽ

0 442

തിരുവനന്തപുരത്ത് ലഹരി പാർട്ടി; 4 പേർ അറസ്റ്റിൽ

 

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നീണ്ടുനിന്നു. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘നിർവാണ’ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.