കൊറോണ പ്രതിരോധം ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി സൗദി അറേബ്യ

0 55

കൊറോണ പ്രതിരോധം ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി സൗദി അറേബ്യ

റിയാദ്: കൊറോണ വ്യാപനം എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ച്‌ സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസുകള്‍ റദ്ദ്ചെയ്തത് .

ഇന്ത്യയുള്‍പെടെയുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

സൗദിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നുണ്ട് വെള്ളിയാഴ്ച 24 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 86 ആയി.

അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.അതേസമയം ഈ കാലയളവില്‍ തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ഇന്ത്യയിലെ സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കി.