ദുബൈയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

0 1,146

ദുബൈയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

ദുബൈ: കൊവിഡ്-19 ബാധിച്ച്‌ ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജന്‍ (35) ആണ് മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം 12നാണ് അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് ദുബായില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്നവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. ഇതില്‍ യു.എ.ഇയില്‍ മാത്രം 19 മലയാളികള്‍ മരിച്ചു.