യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം അടച്ചിടും; അവധി ഈ മാസം എട്ടു മുതല്‍

0 239

യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം അടച്ചിടും; അവധി ഈ മാസം എട്ടു മുതല്‍

ദുബൈ: യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച (മാര്‍ച്ച്‌ എട്ട്) മുതല്‍ ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളുടെ വസന്തകാല അവധി ഇക്കുറി നേരത്തേ ആക്കുകയാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കൊറോണ ൈവറസ് പരക്കുന്നതു തടയുവാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ലക്ഷ്യമിട്ടാണ് ഇൗ നടപടി.

സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. യു.എ.ഇ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനെയാണ് അവധി അറിയിപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.

അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തവും സുരക്ഷിതവുമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമായി നടത്തും.

Get real time updates directly on you device, subscribe now.