ദുബായില്‍ ഉള്‍പ്പെടെ പൊതുകുര്‍ബാന നിര്‍ത്തിവച്ചു
ദുബായില്‍ ഉള്‍പ്പെടെ പൊതുകുര്‍ബാന നിര്‍ത്തിവച്ചു
ദുബായില്‍ ഉള്‍പ്പെടെ പൊതുകുര്‍ബാന നിര്‍ത്തിവച്ചു
ദുബായ്: കോവിഡ്-19 വൈറസ് ബാധയ്ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ കീഴിലുള്ള ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ഭക്തകര്‍മങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമായി.
പള്ളിയങ്കണങ്ങളിലും പള്ളിക്കുള്ളിലും ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ബിഷപ് പോള്‍ ഹിന്‍ഡറുടെ അധ്യക്ഷതയില്‍ ഇടവക വികാരിമാരുടെ അടിയന്തര യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍, അതത് ഇടവകയുടെ വികാരി ബലിയര്‍പ്പിക്കുന്നതിന്റെ തത്സമയ ഓണ്‍ലൈന്‍ സംപ്രേഷണം ഉണ്ടായിരിക്കും. ഇതിനായി പള്ളികളില്‍ ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
കോവിഡ് വൈറസ് പടരുന്നത് തടയുവാന്‍ സാമൂഹ്യ, സാംസ്കാരിക മേഖലയില്‍ വാര്‍ഷികങ്ങള്‍, ആഘോഷങ്ങള്‍, തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുവാന്‍ യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
സമൂഹത്തെ മഹാവിപത്തില്‍നിന്നു സംരക്ഷിക്കുവാന്‍ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ദുബായ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ട്. ഇതിനിടെ, എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്ത നാലാഴ്ചത്തേക്ക് അടച്ചിടുവാന്‍ രാത്രി വൈകി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.