നാട്ടിൽ പോക്ക്‌ മുടങ്ങിയ കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.

0 1,142

നാട്ടിൽ പോക്ക്‌ മുടങ്ങിയ കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.

കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുടെ പ്രതികാര ബുദ്ധി മൂലം നാട്ടിൽ പോക്ക്‌ മുടങ്ങിയ കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. ഇവരുടെ യാത്രക്ക്‌ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ ആലത്തൂർ എം. പി. രമ്യ ഹരിദാസ്‌ ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗറിനു കത്തയച്ചു. വിഷയത്തിൽ ഇടപെട്ടു കൊണ്ട്‌ കഴിഞ്ഞ ദിവസം കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക്‌ കത്ത് അയച്ചിരുന്നു.ഇതിനു പുറമെ കെ. പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ ടി. സിദ്ദീഖ്‌ , ഷാഫി പറമ്പിൽ എം. എൽ.എ. എന്നിവരും കുടുംബത്തിനു ആശ്വാസമായി ഇടപെടൽ.നടത്തിയിരുന്നു.
മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹരായിട്ടും മൂന്നാം തവണയും തങ്ങളെ അവഗണിച്ചതിനെ തുടർന്ന് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായാണു ദമ്പതികളുടെ യാത്ര മുടക്കിയത്‌.യാത്ര മുടക്കിയതോടൊപ്പം ഇവരുടെ എംബസി രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. വന്ദേ ഭാരത്‌ മിഷന്റെ
തിരുവനന്തപുരം വിമാനത്തിൽ പത്തോളം സീറ്റുകൾ ഒഴിവ്‌ ഉണ്ടായിട്ടും നാലാം തവണയും ഗർഭിണിയെയും ഭർത്താവിനെയും മടക്കി അയച്ച സംഭവം പ്രവാസികൾക്കിടയിൽ വൻ പ്രതിഷേധത്തിന് കരണമായിരുന്നു.. ഇതേ തുടർന്ന് കുവൈത്തിലെ സാമൂഹിക പ്രവർത്തകരായ നസീർ പാലക്കാട്‌ , മുന്നു സിയാദ്‌ എം. കെ , ഷബീർ കൊയിലാണ്ടി എന്നിവർ വിഷയത്തിൽ ഇടപെടുകയും, നാട്ടിൽ നേതാക്കളെ വിളിച്ച്‌ വിവരം ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കൂടുതൽ നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്‌. കുവൈത്തിലെ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട്‌ ഇവർക്ക്‌ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.