ദുല്‍ഖര്‍,ടൊവിനോ ചിത്രങ്ങള്‍ തിയറ്ററുകളില്‍; ദുബായിലെ തിയറ്ററുകള്‍ തുറന്നു

0 420

ദുല്‍ഖര്‍,ടൊവിനോ ചിത്രങ്ങള്‍ തിയറ്ററുകളില്‍; ദുബായിലെ തിയറ്ററുകള്‍ തുറന്നു

ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങള്‍ ദുബായില്‍ വീണ്ടും റിലീസ് ചെയ്തു. രണ്ട് മാസത്തിലേറെയായി കേരളത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ലോക്കഡൗണ്‍ നീളുന്നത് കാരണം തിയറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്.

ചെറിയ സിനിമകള്‍ മുതല്‍ വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമകള്‍ വരെ കേരളത്തില്‍ റിലീസിനായി കാത്തിരിക്കുന്നവയുടെ കൂട്ടത്തില്‍ പെടും. ഇങ്ങനെയൊരു സാഹചര്യം നാട്ടില്‍ നിലനില്‍ക്കവെയാണ് മലയാള ചിത്രങ്ങള്‍ ദുബായില്‍ റിലീസ് ചെയ്യ്തിരിക്കുന്നത്.

ടൊവിനോ ചിത്രമായ ‘ഫോറന്‍സിക്കും’ ദുല്‍ഖര്‍ ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്നീ സിനിമകളാണ് മെയ് 27,28 എന്നീ ദിവസങ്ങളിലായി ദുബായില്‍ റിലീസ് ചെയ്തത്. ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അത് കണക്കിലെടുത്താണ് ഈ രണ്ട് ചിത്രങ്ങള്‍ അവിടെ റീ-റിലീസ് ചെയ്തിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ രണ്ട് ചിത്രങ്ങളും ലോക്ക്ഡൗണിനെ തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിനു ശേഷം ഇരു ചിത്രങ്ങളും ഓണ്‍ലൈനിലും ലഭ്യമായിരുന്നു. ടൊവിനോയുടെ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സും’ ദുല്‍ഖറിന്റെ ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്ന അടുത്ത ചിത്രങ്ങള്‍.