രാമച്ചി വനമേഖലയിൽ നടത്തിയ റെയ്ഡിൽ വൻ ചാരായവാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു

0 1,174

രാമച്ചി വനമേഖലയിൽ നടത്തിയ റെയ്ഡിൽ വൻ ചാരായവാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു

രാമച്ചി വനമേഖലയിൽ പേരാവൂർ എക്സൈസ് വനം വകുപ്പുമൊത്ത് നടത്തിയ റെയ്ഡിൽ വൻചാരായവാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു; 230 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു; രണ്ടുപേർക്കെതിരെ കേസ്

പേരാവൂർ എക്സൈസും വനം വകുപ്പും ചേർന്ന് മണത്തണ സെക്ഷൻ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ കരിയങ്കാപ്പ് രാമച്ചി വനാതിർത്തിയിലെ തോട്ടിൽ പ്രവർത്തിച്ചിരുന്ന വൻവാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. 230 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാറ്റു കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു പേർക്കെതിരെ അബ്ക്കാരി ആക്റ്റ് പ്രകാരം കേസെടുത്തു.

അടയ്ക്കാത്തോട് കരിയംകാപ്പ് സ്വദേശികളായ ചാക്കോ(38 ) , പ്രജേഷ് (32) എന്നിവർക്കെതിരെയാണ് കേസെടുത്തത്. പേരാവൂർ എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.

പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്, പി.ജി. അഖിൽ, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് മണത്തണ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് വാച്ചർ ഗണേഷ് എന്നിവർ പങ്കെടുത്തു