കോവിഡ് കാലത്ത് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നു: പ്രധാനമന്ത്രി

0 2,114

കോവിഡ് കാലത്ത് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നു: പ്രധാനമന്ത്രി

തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയിട്ടും കോൺഗ്രസിന്റെ അഹങ്കാരം കുറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി. തെലങ്കാന രൂപീകരിച്ച ശേഷം കോൺഗ്രസിന് ഇതുവരെ അധികാരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും, എന്നിട്ടും കോണ്‍ഗ്രസിന്‍റെ അഹങ്കാരത്തിന് യാതൊരു കുറവുമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തന്‍റെ ലോക്സഭാ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. കോവിഡ് കാലത്ത് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും എല്ലാ പരിധികളും ലംഘിച്ച കോണ്‍ഗ്രസ് കോവിഡ് വ്യാപിപ്പിക്കാനാണ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ഒരു ദിവസം ആരംഭിക്കുന്നത് തനിക്കെതിരെ പറഞ്ഞാണെന്ന് മോദി പറഞ്ഞു. മെയ്ക് ഇൻ ഇന്ത്യയെ പരിഹസിക്കുന്നതിലൂടെ കോണ്‍ഗ്രസ് യുവജനങ്ങളെയാണ് അപമാനിക്കുന്നത്. രാജ്യം വികസിക്കുകയാണ്. രാജ്യത്തിന്‍റെ കയറ്റുമതിയും കാർഷിക ഉത്പാദനവും വർധിച്ചു. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ആശങ്കകള്‍. വിലക്കയറ്റം നിയന്ത്രിക്കാൻ മന്ത്രിയായിരിക്കുമ്പോൾ ഒന്നും ചെയ്യാതിരുന്ന പി.ചിദംബരം സാമ്പത്തികരംഗത്തെക്കുറിച്ച് ഇപ്പോള്‍ വലിയ ലേഖനം എഴുതുകയാണ്. അദ്ദേഹം പറഞ്ഞു.