കോവിഡ് കാലത്ത് വനത്തിൽ കൂറ്റൻ തടയണ തീർത്ത് ആറളം വനപാലകർ.
ആറളം:കോവിഡ് കാലത്ത് വനത്തിൽ കൂറ്റൻ തടയണ തീർത്ത് ആറളം വനപാലകർ.ആറളം വന്യജീവി സങ്കേതത്തിലെ പൂക്കുണ്ടിലാണ് വന്യ ജീവികൾക്ക് ജലസമൃദ്ധിയൊരുക്കി ചെക് ഡാം നിർമ്മിച്ച് വനപാലകർ കൂറ്റൻ ജലാശയമൊരുക്കിയത്. ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്നയുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. ചെക് ഡാം നിർമ്മാണത്തിന്, അസിസ്റ്റന്റ് വാർഡൻ സോളമൻ ജോർജ്,
ഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ഫോറസ്റ്റർ ശ്രീധരൻ, ഉദ്യോഗസ്ഥരായ രാജീവൻ, നികേഷ്, റീഷ തുടങ്ങിയവർ നേതൃത്യം നൽകി.25 മീറ്റർ നീളത്തിൽ ,രണ്ട് മീറ്റർ ഉയരത്തിലാണ് ചെക് ഡാം നിർമ്മിച്ചത്. വനം വകുപ്പ് ജീവനക്കാരും ,വാച്ചർമാരും ചേർന്ന് നിർമ്മിച്ച ചെക് ഡാം പരിസരത്ത് ഇപ്പോൾ കുടിവെള്ളം തേടിയെത്തിയ ആനകളും തമ്പടിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രദേശത്ത് 100 മീറ്റർ വിസ്തൃതിയിൽ ജലാശയം ഒരുക്കാനായതിന്റെ സംതൃപ്തിയിലാണ് വനപാലകർ.