DYFI, ചെ ബോയ്സ് നുച്ചിയാടിന്റെ  നേതൃത്വത്തിൽ  റമളാൻ റിലീഫ് സംഘടിപ്പിച്ചു

0 570

DYFI, ചെ ബോയ്സ് നുച്ചിയാടിന്റെ  നേതൃത്വത്തിൽ  റമളാൻ റിലീഫ് സംഘടിപ്പിച്ചു

 

ഉളിക്കൽ: കൊറോണ ദുരിത കാലത്ത് നാടിന്റെ നാനാഭാഗങ്ങളിലേക്കും പച്ചക്കറി കിറ്റുകൾ എത്തിച്ച് DYFI, ചെ ബോയ്സ് നുച്ചിയാടിന്റെ നേതൃത്വത്തിൽ റമളാൻ റിലീഫ് സംഘടിപ്പിച്ചു. വർഷങ്ങളായി ചെ ബോയ്സിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള സമൂഹ നോമ്പുതുറ കോവിഡ് പ്രതിസന്ധിയിൽ നിന്നു പോയ സാഹചര്യത്തിൽ ആണ് ചെ ബോയ്സ് കൂട്ടായ്മ റിലീഫ് കിറ്റ് വിതരണം സംഘടിപ്പിച്ചത്.

 

നുച്ചിയാട് പ്രദേശത്തെ വീടുകളുടെ കണക്കു പ്രകാരം; പച്ചക്കറികൾ അടങ്ങിയ 600 കിറ്റുകൾ നൽകാനായിരുന്നു തീരുമാനം. എന്നാല്‍ മുഴുവൻ പ്രവർത്തകരുടെയും, പ്രവാസി സഖാക്കളുടെയും സജീവ പിന്തുണയിൽ 700 ല്‍ പരം കിറ്റുകളാണ് തയ്യാറായത്.

ചെ ബോയ്സ് ഭാരവാഹി ഷിഹാബ് ലാൽകില അധ്യക്ഷത വഹിച്ച ചടങ്ങിൽ DYFI ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെജി ദിലീപ് ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് നുച്ചിയാട്, തൽച്ചറ, നെല്ലൂർ, കപ്പണ, അമേരിക്കൻ പാറ, കോട്ടപ്പാറ എന്നിവിടങ്ങളിൽ വരുന്ന എഴുന്നൂറിൽ പരം വീടുകളിൽ കിറ്റുകൾ വിതരണം ചെയ്തു. ചെ ബോയ്സ് ഭാരവാഹി സിറാജുദ്ധീൻ പിവി സ്വാഗതവും, മുഹമ്മദ് ഹസ്രത്ത് നന്ദിയും പറഞ്ഞു.