മഹാമാരിയിൽ പകച്ചു പോയ നാടിനു ഡി വൈ എഫ് ഐയുടെ കൈതാങ്
മാട്ടറ :മഹാമാരിക്ക് മുമ്പിൽ പകച്ചു പോയ നാടിനു കരുതലിന്റെ കവചമോരുക്കി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്. മാട്ടറ യൂണിറ്റ് പരിധിയിലെ 485 വീടുകളിൽ പച്ചക്കറി കിറ്റുകൾ നൽകിയ ഡി വൈ എഫ് ഐ യൂണിറ്റിലെ മുഴുവൻ വീടുകളിലെയും എല്ലാ അംഗങ്ങൾക്കും മാസ്കുകളുടെ വിതരണവും ആരംഭിച്ചു. ഭക്ഷ്യസാധനങ്ങളുമായ പതിനഞ്ച് സ്‌ക്വാഡ്കളായി നടത്തിയ പച്ചക്കറി വിതരണത്തിൽ നാൽപതോളം പ്രവർത്തകർ പങ്കെടുത്തു.485 വീടുകളിലായി പന്ത്രണ്ട ഇനത്തിൽ പെട്ട ഇരുപത് ക്വിന്റലോളം പച്ചക്കറികൾ വിതരണം ചെയ്തു. യൂണിറ്റ് പരിധിയിൽ വിതരണം ചെയ്യാനായി 1600 മാസ്കുകൾ ആണ് തയ്യാറാക്കുന്നത്. തയ്യാറായ അഞ്ഞൂറോളം മാസ്കുകൾ ഇന്ന് വിതരണം ചെയ്തു. പ്രവർത്തകരുടെ വീടുകളിൽ തയ്യാറായി വരുന്ന മാസ്കുകൾ ഒരാഴ്ചക്കുള്ളിൽ പൂർണമായും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. പച്ചക്കറികിറ്റ് വിതരണം ഡി വൈ എഫ് ഐ മേഖല എക്സിക്യൂട്ടീവ് അംഗം അനൂപ് തങ്കച്ചന്റെ അധ്യക്ഷതയിൽ സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ. ബിനോയ് കുര്യൻ അനിൽ കോയിക്കമലക്ക് നൽകി ഉദ്ഘാടനം ചെയ്തു. മാസ്കുകളുടെ വിതരണം സിപിഐഎം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ഉളിക്കൽ മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ, സിപിഐഎം ഉളിക്കൽ ലോക്കൽ കമ്മറ്റി അംഗം തോമസ് പുന്നകുഴി , ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് പ്രണവ് കോങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. മേഖല കമ്മറ്റി അംഗം സരുൺ തോമസ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി ലിജോ പ്ലാതാനo നന്ദിയും പറഞ്ഞു.