ചക്ക വീടുകളിലെത്തിച്ച്‌ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍

0 322

ചക്ക വീടുകളിലെത്തിച്ച്‌ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍

ഇരിട്ടി : ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചക്കയുമായാണ് പായം കരിയാല്‍ മേഖലകളില്‍ വീടുകളില്‍ എത്തുന്നത്. പ്രദേശത്തെ നൂറോളം വീടുകളിലാണ് പ്രവര്‍ത്തകര്‍ ചക്കയുമായി എത്തിയത്. ചക്കയുള്ള വീടുകള്‍ അന്വേഷിച്ചു പോയി ഉടമസ്ഥരുടെ സമ്മതത്തോടെ പ്ലാവില്‍ കയറി ചക്ക പറിച്ചാണ് വീടുകളില്‍ എത്തിക്കുന്നത്.

ചക്കകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്നും പോഷകഗുണമുള്ള ചക്ക കൊണ്ട് ചക്കപ്പായസം, ചക്കയട, ചക്കപ്പുഴുക്ക്, ചക്ക പ്രഥമന്‍, ചക്കക്കുരു ഷെയ്ക്ക് തുടങ്ങി വിവിധതരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കാമെന്നും അത് തയ്യാറാക്കുന്ന വിധം ഉള്‍പ്പെടെ മനസ്സിലാക്കിക്കൊടുത്താണ് പ്രവര്‍ത്തകരുടെ മടക്കം. ചക്ക വിതരണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിതു കരിയാല്‍ നിര്‍വഹിച്ചു. കെ.രാഹുല്‍, എം. ശ്രീജിത്ത്, കെ.മനോജ്, പ്രസാദ് പത്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.