പുൽപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം നടത്തി

0 456

പുല്‍പ്പള്ളി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റ് വഞ്ചനാപരമെന്നാരോപിച്ച് പുല്‍പ്പള്ളി ടൗണില്‍ യുവജന പ്രതിഷേധം നടത്തി. പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അജിത് ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി, ജിഷ്ണു ഷാജി, എല്‍ദോസ് മത്തായി എന്നിവര്‍ പ്രസംഗിച്ചു.