ഡി വൈ എഫ് ഐ യുടെ ഹൃദയപൂർവ്വം പൊതിച്ചോർ ഇനി കൂടുതൽ പേരിലേക്ക്

0 683

പരിയാരം:  ഡി വൈ എഫ് ഐ യുടെ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഇനി കൂടുതൽ പേരിലേക്ക്.
ശനിയാഴ്ച കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ കൂടി പൊതിച്ചോർ വിതരണം ആരംഭിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.

2018ലാണ് ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണം പദ്ധതി ആരംഭിച്ചത്. നാടൊന്നാകെ അംഗീകരിച്ച പദ്ധതി മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ഡിവൈഎഫ്ഐ
ഉള്ളത്. ശനിയാഴ്ച മുതൽ പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലും പൊതിച്ചോറ് വിതരണം ആരംഭിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന മുദ്രാവാക്യവുമായാണ് ജില്ലയിലെ ജില്ലാ ആശുപത്രി, പേരാവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ 2018ഇൽ പദ്ധതി ആരംഭിച്ചത് .തലശ്ശേരി താലൂക് ആശുപത്രിയിലും പദ്ധതി പ്രകാരം ഉച്ച ഭക്ഷണം എത്തിക്കുന്നുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആണ് ഭക്ഷണം നൽകുന്നത്.

പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 1500നും 2000ത്തിനും ഇടയിൽ പൊതിച്ചോറ് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. അഞ്ചുവർഷത്തിനിടയിൽ 17 ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ നൽകിയത്. ശനിയാഴ്ച നടക്കുന്ന പൊതിച്ചോറ് വിതരണ ഉദ്ഘാടനം ഇ പി ജയരാജൻ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ ജില്ലാ സെക്രട്ടറി സി .പി ഷിജു തുടങ്ങിയവർ പങ്കെടുത്തു.