- ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; ബുര്‍ഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്കകൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ശിപാര്‍ശ. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി കാര്യസമിതിയാണ് പാര്‍ലമെന്റില്‍ ഈ ശിപാര്‍ശ സമര്‍പ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേര് മരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ശിപാര്‍ശ.
മതത്തിന്റെയോ ഒരു പ്രത്യേക വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിക്കാനും ശിപാര്‍ശയുണ്ട്. എംപിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ചറിപ്പോര്ട്ട് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വച്ചത്. പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചെത്തിയാല്‍ മുഖാവരണം മാറ്റാന്‍ പോലീസിന് അധികാരം നല്‍കണമെന്നും ശിപാര്‍ശയിലുണ്ട്. ഇത് അനുസരിച്ചില്ലെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.