അമ്മയ്‌ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ലോകസുന്ദരി; ഐശ്വര്യ റായ്‌യുടെ പഴയകാല ചിത്രം വൈറല്‍

0 323

അമ്മയ്‌ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ലോകസുന്ദരി; ഐശ്വര്യ റായ്‌യുടെ പഴയകാല ചിത്രം വൈറല്‍

മിസ് വേള്‍ഡ് കിരീടം ധരിച്ച് നിലത്തിരുന്ന് അമ്മ ബൃദ്ധ റായ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഐശ്വര്യ റായ്. താരസുന്ദരിയുടെ ലാളിത്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയും. ഐശ്വര്യയുടെ പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1994ലാണ് ഐശ്യര്യ ലോകസുന്ദരിപ്പട്ടം നേടുന്നത്. സാരിയുടുത്ത് ലോക സുന്ദരി കിരീടവും ധരിച്ചാണ് ഐശ്വര്യ അമ്മയ്‌ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്.

താരത്തിന്റെ തന്നെ ഫാന്‍ ക്ലബ്ബാണ് ഈ ചിത്രം ഇന്റര്‍നെറ്റില്‍ എത്തിച്ചിരിക്കുന്നത്.