വേവിക്കാതെ പാമ്ബിന്റെ പിത്താശയം വരെ കഴിച്ചു, ചൈനക്കാരന്‍ ശ്വാസതടസം മൂലം ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടമാര്‍ ഞെട്ടി, ശ്വാസകോശത്തില്‍ കണ്ടത് ജീവനുള്ള വിരകളെ
ചൈന: ചൈനക്കാരുടെ ഭക്ഷണരീതി ഇപ്പോള്‍ ലോക പ്രസിദ്ധമാണ്. ചൈനയിലെ മാംസാഹാര പ്രേമികളുടെ പ്രിയകേന്ദ്രമായ വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ കൊവിഡ് വ്യാപനത്തിന് ശേഷം ലോകത്ത് പലയിടത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. വവ്വാല്‍, പാമ്ബുകള്‍, ഒച്ച്, തേളുകള്‍ തുടങ്ങിയവയെല്ലാം വില്‍ക്കുന്ന മാര്‍ക്കറ്റുകളാണിത്. ജീവനോടെ തന്നെ ഇവയെ വില്‍ക്കാറുണ്ടിവിടെ. ഇത്തരം ഭക്ഷണരീതികൊണ്ട് പണികിട്ടിയ ഒരു യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
കിഴക്കന്‍ ചൈന സ്വദേശിയായ വാങ്ങിന് ഏത് ഇറച്ചിയായാലും പച്ചയ്ക്ക് കഴിക്കാനാണ് ഏറെയിഷ്ടം. എന്നാല്‍ തന്റെ ഭക്ഷണരീതി വരുത്തിവെച്ച വിനയില്‍ കഷ്ടപ്പെടുകയാണ് ഇപ്പോള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസ തടസ്സം വാങ്ങിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. അങ്ങനെ ഡോക്ടറെ കാണാന്‍ ചെന്നപ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് വാങ്ങിന് ബോധ്യപ്പെട്ടത്. പരിശോധനകളുടെ ഭാഗമായി സ്കാന്‍ ചെയ്തപ്പോഴാണ് ഡോക്ടര്‍മാരും ഞെട്ടിയത്.
വാങ്ങിന്റെ ശ്വാസകോശത്തില്‍ നിറയെ ജീവനുള്ള വിരകളാണുള്ളത്. പിന്നാലെയാണ് വാങ്ങിന്റെ ഭക്ഷണരീതിയെക്കുറിച്ചു ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞത്. പാമ്ബുകളെയും ഒച്ചിനെയും ഒക്കെ സ്ഥിരമായി കഴിക്കാറുണ്ടെന്നത് പോട്ടെ, പലപ്പോഴും പാതിവേവിലാണ് ഇവയെ കഴിക്കാറുള്ളത്. പാമ്ബിന്റെ പിത്താശയം പോലും കഴിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്.
ചൈനയില്‍ പാമ്ബിനെയും ഒച്ചിനെയും കഴിക്കുന്നത് അത്ര അപൂര്‍വ കാര്യമൊന്നുമല്ല. എന്നാല്‍ വേവിക്കാതെ പാമ്ബിന്റെ പിത്താശയം വരെ കഴിക്കുന്നത് അല്‍പം കടന്നുപൊയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം ഭക്ഷണരീതികള്‍ കാരണം ഇയാളുടെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിട്ടുണ്ട്. പാരാഗോണിമിയാസിസ് എന്നാണ് ഈ അസുഖത്തിന് പേര്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിരകളാണ് അണുബാധയ്ക്ക് കാരണമായത്. മതിയായി വേവിക്കാതെ കഴിച്ചതോടെ ഈ വിരകള്‍ നേരിട്ട് ഇയാളുടെ വയറിന് അകത്തെത്തുകയും ചെയ്തു..ഇതാദ്യമായല്ല ചൈനയില്‍ ഒരാളുടെ ശരീരത്തില്‍ ഇത്തരത്തില്‍ വിരയെ കണ്ടെത്തുന്നത്.കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു ചൈനക്കാരന്റെ തലച്ചോറില്‍ നിന്ന് 12 സെന്റിമീറ്റര്‍ നീളമുള്ള വിരയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരുന്നു. 15 വര്‍ഷത്തോളമാണ് മാംസാഹാരിയായ ഈ വിര മനുഷ്യശരീരത്തില്‍ കഴിഞ്ഞത്.