കർഷകരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്താൻ കേളകത്ത് ഇനി മുതൽ ഇക്കോ ഷോപ്പ്

0 665

കർഷകരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്താൻ കേളകത്ത് ഇനി മുതൽ ഇക്കോ ഷോപ്പ്

കേളകം പഞ്ചായത്തിലെ കർഷകർക്ക് കൈത്താങ്ങായി കേളകം ബസ് സ്റ്റാന്റിന് സമീപം ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു. കേളകം പച്ചക്കറി ക്ലസ്റ്ററിന്റെയും കേളകം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സംരംഭം കേളകം പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതി 2020-21 -ൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയത്. ജൈവ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ന്യായവില ലഭ്യമാകുന്ന രീതിയിൽ വിപണനം നടത്താനാവുക അതോടൊപ്പം പഞ്ചായത്തിലെ ജനങ്ങൾക്ക് വിഷാംശമില്ലാത്ത ഗുണനിലവാരമുള്ള പച്ചക്കറി ന്യായവിലയിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥി ആയ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ , കൃഷി അസി.ഡയറക്ടർ ബിജിമോൾ , കേളകം കൃഷി ഓഫീസർ ജേക്കബ് ഷാമോൻ, കർഷക സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.