തൃശ്ശൂരിൽ സുരേഷ്ഗോപിക്ക് ഇ ഡി അരങ്ങൊരുക്കുന്നു,പദയാത്ര അരങ്ങൊരുക്കലിന്‍റെ ഭാഗമെന്ന് എസി മൊയ്തീൻ

0 88

തൃശ്ശൂര്‍: തൃശ്ശൂരിൽ സുരേഷ് ഗോപിക്ക്  ഇ ഡി അരങ്ങൊരുക്കുകയാണെന്ന്  സിപിഎം സംസ്ഥാന സമിതി അംഗം എസി മൊയ്തീൻ ആരോപിച്ചു.ഇ ഡി  ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്‍റെ  ഭാഗമാണ്.ഇ ഡി കരിവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്‍റെ  പ്രവർത്തനം തടയാനാണ്.സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീർക്കാനുള്ള നീക്കമാണ് ഇപ്പോൾ ഇ ഡി നടത്തുന്നത്.അരവിന്ദാക്ഷന്‍റെ  അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയിൽ കള്ള റിപ്പോർട്ട് കൊടുത്തുവെന്നും എ സി മൊയ്തീൻ ആരോപിച്ചു.ചേലക്കരയിൽ സിപിഎം മണ്ഡലം കാൽനട ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം