കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളി പള്ളി. പതിനാലു നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഒരു തീർത്ഥാടന കേന്ദ്രവുമാണ് ഇവിടം. വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള കേരളത്തിലെ പൗരാണികമായ ഒരു ദേവാലയവുമാണിത്.
ചരിത്രം
വിശുദ്ധ ഗീവർഗ്ഗീസ് രക്തസാക്ഷിത്വം വരിച്ച് വളരെ വർഷങ്ങൾക്കു ശേഷമാണ് ഇടപ്പള്ളി പള്ളി സ്ഥാപിതമായത്. ഇന്നത്തെ രീതിക്കു വിപരീതമായി കിഴക്കോട്ടു തിരിഞ്ഞ് കുർബാന അർപ്പിക്കുന്ന രീതിയിലാണ് പഴയ പള്ളിയുടെ മദ്ബഹാ. 1080-ലാണ് ഈ പള്ളി സ്ഥാപിതമായത് ഇപ്പോൾ ഉള്ളത് രണ്ടാമത് നിർമ്മിച്ച പള്ളിയും.ഉദയംപേരൂർ സുന്നഹദോസിന്റെ കുറച്ചു ഭാഗങ്ങൾ ഇവിടെ നടന്നി രുന്നു.നിലവിൽ ഉള്ള പള്ളിയുടെ വശത്തുള്ള അൾത്താരയിലാണ് വിശുദ്ധന്റെ തിരുരൂപം സ്ഥിതി ചെയ്യുന്നത്.ഏപ്രിൽ 25 നു കൊടികയറ്റി,മെയ് 3,4 തിയതികളിൽ പ്രധാന തിരുനാളും,10,11 തിയതി കളിൽ എട്ടാം തിരുനാളും ആഘോഷിക്കുന്നു.
പേരിനു പിന്നിൽ
പറവൂർ കോട്ടക്കാവ് പള്ളിക്കും ഉദയംപേരൂർ പള്ളിക്കും ഇടയിലുള്ള പള്ളി എന്നതിനാലാണ് ഇടപ്പള്ളി പള്ളി എന്ന് പേരു വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
എത്തിച്ചേരുവാൻ
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറു കിലോമീറ്റർ ദൂരം ആലുവാ വഴി സഞ്ചരിക്കുക.
- ആലുവായിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ കയറിയാൽ പള്ളിക്കു മുമ്പിലായി ഇറങ്ങാം.
Dioces Name | : Ernakulam – Angamaly Archeparchy |
Address | : Rev. Fr. Vicar, St. George Forane Church, Edappally, Kochi – 682 024 |
Pin | : 682 024 |
Phone | : 0484 – 2344538, 2535538 |
State/Region | : Kerala |