എടവകയുടെ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്തു

0 1,465

 

മാനന്തവാടി :വളളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷൻ ആന്റ് ട്രേഡ് ഫെയറിൽ എടവക ഗ്രാമ പഞ്ചായത്ത് ഒരുക്കിയ പ്രദർശന സ്റ്റാൾ സബ് കലക്ടർ ആർ.ശ്രീലക്ഷ്മി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എച്ച്‌ ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, ലത വിജയൻ , കാവനക്കുന്ന് പാടശേഖര സമിതി സെക്രട്ടറി എ.കെ.ബാബു എന്നിവർ സംസാരിച്ചു.

പത്മശ്രീ പുരസ്കാര ജേതാവും എടവക പഞ്ചായത്ത് കമ്മന സ്വദേശിയുമായ ചെറുവയൽ രാമന്റെ നെൽ വിത്തു വൈവിധ്യ ശേഖരം, ജനപ്രതിനിധിയായ ലതാ വിജയന്റെ കിഴങ്ങു വൈവിധ്യ ശേഖരം , പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മന കാവനക്കുന്ന് പാടശേഖര സമിതി മുഖേന പുറത്തിറക്കിയ ചെറുവയൽ ബ്രാന്റ് ജൈവ കുത്തരി, പഞ്ചായത്ത് നടപ്പിലാക്കി വിജയിച്ച മാതൃക പദ്ധതികളുടെ ഫോട്ടോ – വീഡിയോ പ്രദർശനങ്ങൾ, ബയോ ഡൈവേഴ്സിറ്റി മാനേജ് കമ്മിറ്റി അംഗങ്ങളും ജൈവ വൈവിധ്യ സംരക്ഷണ കർഷക അവാർഡ് ജേതാക്കളുo എടവക പഞ്ചായത്തുകാരുമായ പി.ജെ. മാനുവൽ , എ. ബാലകൃഷ്ണൻ എന്നിവരുടെ ജൈവ വൈവിധ്യ ശേഖരം എന്നിവ സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.