ഇരിട്ടി: ആറളം ഇടവേലിയിൽ നാലര വയസുകാരി പനി വന്ന് മരിച്ചു. ഇടവേലിയിലെ കുമ്പത്തി രഞ്ചിത്ത് സുനിത ദമ്പതികളുടെ മകൾ അഞ്ചനയാണ് മരിച്ചത് കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് പനി ലക്ഷണം കണ്ട കുട്ടിയേ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശക്തമായ പനിയോടൊപ്പം ശ്വാസം മുട്ടലും ഉണ്ടായിരുന്നതിനാൽ ഓക്സിജൻ നൽകിയെങ്കിലും രാത്രി തന്നെ കുട്ടി മരിക്കുകയായിരുന്നു. മരണ കാരണം വെക്തമാകാത്തതിനാൽ സ്വകാര്യ ആശുപത്രി അധികൃതർ ബോഡി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യ്തിരിക്കുകയാണ്.