എടൂർ ഫോറോന പച്ചക്കറി ഗാർഡൻ മൽസരം നടത്തുന്നു

0 1,027

എടൂർ ഫോറോന പച്ചക്കറി ഗാർഡൻ മൽസരം നടത്തുന്നു.

എടൂർ ഫൊറോനാ
KCYM – SMYM

Q – 40
Quarantine Contests

*VEG GARDEN PHOTO CONTEST*

ലോക്ക് ഡൗൺ കാലാവധി വീണ്ടും നീട്ടിയ സാഹചര്യത്തിൽ പലരും ഇതിനോടകം വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു പ്രോത്സാഹനവുമായി എടൂർ ഫൊറോന KCYM – SMYM എത്തുന്നു…..
നല്ല കർഷകരെ തേടി.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിന്റെ ഒരു ഫോട്ടോ തന്നിരിക്കുന്ന നമ്പറിൽ, താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് അനുസരിച്ച്, നിങ്ങളുടെ പേര്, വീട്ടുപേര്, ഇടവക എന്നീ വിവരങ്ങൾ ചേർത്ത് ഞങ്ങൾക്ക് അയച്ചു തരിക. എടൂർ ഫൊറോനാ KCYM – SMYM അക്കൗണ്ടിൽ നിങ്ങളുടെ ഫോട്ടോ വന്നോ എന്ന് ശ്രദ്ധിക്കുക. എല്ലാവരോടും ലൈക്ക് ചെയ്യാൻ പറയുക. കാത്തിരിക്കുക…..

നിബന്ധനകൾ

1. സ്വന്തം വീട്ടിലെ പച്ചക്കറിത്തോട്ടം ആയിരിക്കണം.

2. ഈ ലോക്ക് ഡൗൺ കാലത്ത് എടുത്ത ഫോട്ടോ ആയിരിക്കണം.

3. തലശ്ശേരി അതിരൂപതക്കുള്ളിൽ താമസിക്കുന്ന എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.

4.അയച്ചു തന്ന എൻട്രികൾ KCYM – SMYM യുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
FB അഡ്രസ്‌: https://www.facebook.com/kcym.edoorforane

5.ഏറ്റവും നല്ല പച്ചക്കറിത്തോട്ടത്തിനാണ് സമ്മാനം ലഭിക്കുക.(ലൈക്കുകളുടെ എണ്ണം നിശ്ചിത ശതമാനത്തിൽ പരിഗണിക്കും. എന്നാൽ അതിന്റെ മാത്രം അടിസ്ഥാനത്തിൽ ആയിരിക്കില്ല സമ്മാനം നിശ്ചയിക്കുക)

6. KCYM – SMYM എടൂർ ഫൊറോനാ സമിതി അംഗങ്ങൾക്കോ അവരുടെ കുടുംബത്തിനോ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല.

7. ഏതെങ്കിലും തരത്തിലുള്ള ദുർനടപടികൾ മത്സരാർത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടായതായി ബോധ്യപ്പെട്ടാൽ അവരെ അയോഗ്യരാക്കുന്നതാണ്‌.

8. മത്സര സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ഏതു സമയത്തും വരുത്തുവാൻ ഫൊറോനാ സമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

9. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതിയും സമയവും: ഏപ്രിൽ 22, ബുധനാഴ്ച വൈകിട്ട് 7 മണി വരെ.
ഏപ്രിൽ 24 വെള്ളിയാഴ്ച 7 മണി വരെയുള്ള likes ന്റെ എണ്ണമായിരിക്കും പരിഗണിക്കുക. എന്ന് മേഖല ഡയറക്ടർ ഫാ. ടോമി നടുവിലേക്കുറ്റ് അറിയിച്ചു.

10. എൻട്രികൾ അയക്കേണ്ട ഫോൺ നമ്പറുകൾ:
☎️ 9539840856
☎️9947406879
☎️9495712093