കോവിഡിനുശേഷം ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചു വിദ്യാഭ്യാസം; ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍

0 337

കോവിഡിനുശേഷം ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചു വിദ്യാഭ്യാസം; ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍

ന്യൂഡല്‍ഹി: കോവിഡിനുശേഷം വിദ്യാഭ്യാസം ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചു ശക്തമാക്കാനുള്ള നടപടികളാണ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.പിഎം ഇ വിദ്യ- ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ മോഡുകളുള്ള പ്രവേശനത്തിനായി പ്രത്യേക പരിപാടി ഉടന്‍ ആരംഭിക്കും. ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നതായിരിക്കും മുദ്രാവാക്യം.

സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളുള്‍ തയ്യാറാക്കും.1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍.ഒരു ക്ലാസിന് ഒരു ചാനല്‍.റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവ വിപുലമായി ഉപയോഗിക്കും.കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനംകൊണ്ടുവരും.
മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കും .മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം -മനോദര്‍പ്പണ്‍- ഉടന്‍.

സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി നടപ്പിലാക്കും. ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.

ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.