“ആ അതിഥി തൊഴിലാളികളെ സംരക്ഷിക്കാതെ രാജ്യം എത്ര ലോക്ക്ഡൗണ്‍ ചെയ്‌തിട്ടും കാര്യമില്ല, മോഡി സര്‍ക്കാരിന്റെ മനുഷ്യത്വരഹിത സമീപനം” – സീതാറാം യെച്ചൂരി
“ആ അതിഥി തൊഴിലാളികളെ സംരക്ഷിക്കാതെ രാജ്യം എത്ര ലോക്ക്ഡൗണ്‍ ചെയ്‌തിട്ടും കാര്യമില്ല, മോഡി സര്‍ക്കാരിന്റെ മനുഷ്യത്വരഹിത സമീപനം” – സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി > അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ എടുക്കാതെ സമൂഹ വ്യാപനം തടയാന്‍ എത്ര ലോക്ക്ഡൗണ്‍ ചെയ്തിട്ടും കാര്യമില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ധനകാര്യമന്ത്രിയുടെ ഫിനാന്‍ഷ്യല്‍ പാക്കേജ് പ്രഖ്യാപനം വന്നയുടനെ തന്നെ, നമ്മുടെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഫണ്ടുകള്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ് – യെച്ചൂരി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ഡല്‍ഹിയിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇത് പരിഹരിക്കാനുള്ള മനസ്സ് കാണിക്കാതെയിരുന്നാല്‍ ഒരു സമൂഹവ്യാപനം നടക്കുന്നതില്‍ നിന്നും രാജ്യത്തെ തടയാനാകില്ല. എന്നാല്‍ യാതൊരു പരിഹാര നടപടിയും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ഹൃദയശൂന്യമായ മോഡി സര്‍ക്കാര്‍ കോടികളുടെ ജീവനുകളെ അപകടത്തിലേക്ക് നയിക്കുകയാണ്.
ഭവനരഹിതര്‍ക്കും, ഡല്‍ഹി വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ക്യാമ്ബുകളില്‍ കഴിയേണ്ടി വന്ന ഇരകള്‍ക്കും, ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ ഈ മഹാമാരിയുടെ സമൂഹവ്യാപനം തടയാനാവില്ല എന്ന് കാണിച്ച്, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഞാന്‍ മോഡിക്ക് കത്തയച്ചിരുന്നു. പക്ഷെ അതിനു യാതൊരു റെസ്പോണ്‍സും ആക്ഷനും ഉണ്ടായില്ല. ഇത്തരം മനുഷ്യത്വരഹിതമായ ഇന്‍സെന്‍സിറ്റിവിറ്റിക്ക് രാജ്യം എത്ര വിലകൊടുത്താലും മതിയാവില്ല – യെച്ചൂരി പറഞ്ഞു.