“എട്ട് വർഷത്തെ ഇടവേളയിൽ എട്ട് ശസ്ത്രക്രിയ”;അർബുദ ചികിത്സയിലായിരുന്ന  നടി ശരണ്യ ജീവിതത്തിലേക്ക് 

0 1,098

“എട്ട് വർഷത്തെ ഇടവേളയിൽ എട്ട് ശസ്ത്രക്രിയ”;അർബുദ ചികിത്സയിലായിരുന്ന  നടി ശരണ്യ ജീവിതത്തിലേക്ക് 

 

അർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയിലായിരുന്ന  നടി ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഏഴ് ശസ്ത്രക്രിയകളും കാൻസർ ചികിത്സ ഏൽപ്പിച്ച വേദനകളും മനശക്തി കൊണ്ട് അതിജീവിച്ച് പുഞ്ചിരിക്കുകയാണ് ശരണ്യ ഇപ്പോൾ.

എട്ട് വർഷത്തെ ഇടവേളയിൽ എട്ട് ശസ്ത്രക്രിയ, ക്യാൻസറിനോട് പൊരുതി തളർന്നു  പോയ ശരീരം, മരുന്നും ഫിസിയോതെറാപ്പിയുമായി ദീർഘകാലത്തെ ആശുപത്രി വാസം. എല്ലാം കടന്ന് ശക്തയായി തിരിച്ചു വരുമെന്ന് മനസിലുറപ്പിച്ചിരുന്ന പോലെ ശരണ്യ ചിരിക്കുന്നു ..

അസുഖമെല്ലാം മാറിയല്ലോ ഇനി എന്തൊക്കെയാണ് ഭാവി പരിപാടികൾ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ. തിരിച്ചുപിടിക്കാനൊന്നും ആഗ്രഹിക്കുന്നില്ല, ഇനിയും നല്ല വേഷങ്ങൾ കിട്ടിയാൽ ചെയ്യും- ശരണ്യ പറയുന്നു.

വർഷങ്ങൾ നീണ്ട ചികിത്സയിൽ ഒരു ഘട്ടമെത്തിയപ്പോൾ ശരണ്യയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അന്ന് ആ കുടുംബത്തിന് താങ്ങായി കൂടെയെത്തിയതാണ് നടി സീമ ജി നായർ. അന്ന് മുതൽ ശരണ്യയ്ക്കൊപ്പമുണ്ട് സീമ .

സമൂഹ മാധ്യമങ്ങളിലൂടെ ശരണ്യയുടെ അസുഖ വിവരം അറിഞ്ഞ നിരവധിപ്പേർ സഹായവുമായി എത്തി. എല്ലാവരോടും നന്ദി പറയുന്നു ശരണ്യ. തിരിച്ച് വീട്ടിലേക്ക് പോകണം. തിരുവനന്തപുരത്ത് പണിത പുതിയ വീടിനറെ പാല് കാച്ചൽ നടത്തണം. ശേഷം സ്ക്രീനിൽ കാണാം എന്ന് പറഞ്ഞാണ് ശരണ്യയോട് യാത്ര പറഞ്ഞിറങ്ങിയത്.