കൊട്ടാരത്തിൽ വയോജന ഗ്രാമസഭ; ശ്രദ്ധേയമായി വെള്ളമുണ്ടക്കാരുടെ മൈസൂർ ഉല്ലാസയാത്ര

0 190

വെള്ളമുണ്ട: പാലിയണ നെഹ്‌റു ഗ്രന്ഥാലയവും ആൾട്ട് അഡ്വെഞ്ചറ ഇന്റഗ്രേറ്റഡ് സർവീസുമായി സഹകരിച്ച്‌ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഡിവിഷനിൽ യോഗ പഠനം പൂർത്തിയാക്കിയവർക്കായി മൈസൂർ ഉല്ലാസയാത്ര സംഘടിപ്പിച്ചു. പാലിയണയിൽ വെച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മൈസൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു.

ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ “ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻ ” എന്നറിയപ്പെടുന്ന മൃഗശാലയും യാത്ര സംഘം സന്ദർശിച്ചു. മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന അംബാ വിലാസ് കൊട്ടാരവും വിനോദ യാത്രയുടെ ഭാഗമായി. അംബാ വിലാസ് കൊട്ടാരാങ്കണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണന്റെ അധ്യക്ഷതയിൽ വയോജന ഗ്രാമസഭയും ചേർന്നു. രാജഭരണ കാലവും ആധുനിക ജനാധിപത്യവുമടക്കമുള്ള വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ചയായി.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി, നെഹ്‌റു ലൈബ്രറി പ്രസിഡന്റ്‌ എം. രാധാകൃഷ്ണൻ, സുമേഷ് പാലിയണ, ഷമീം വെട്ടൻ, എ.രാജീവൻ, സച്ചിദാനന്ദൻ. എ, സിസിലി വർഗീസ്, ശാന്തകുമാരി. കെ, യൂസുഫ്. ഇ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.