ജനാധിപത്യ മാതൃകയിൽ ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിലെ തെരഞ്ഞെടുപ്പ്

0 208

 

ബത്തേരി :നിർമ്മല മാതാ പബ്ലിക് സ്കൂളിൽ 2023 -2024 അധ്യയന വർഷത്തിലെ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടത്തി. ജനാധിപത്യരീതിയിൽ നടപടിക്രമങ്ങൾ പാലിച്ചാണ് വിവിധ വകുപ്പുകളിലേക്ക് വിദ്യാർഥി പ്രതിനിധികളെ തിരഞ്ഞെടുത്തത് . വിദ്യാർഥികളിൽ ജനാധിപത്യബോധവും ഭരണഘടനാ ബോധവും വളർത്താനാണ് ഈ രീതി അവലംബിച്ചത് എന്ന് അധ്യാപകർ അറിയിച്ചു.

സ്കൂൾ ലീഡറായി വി.ജെ ദേവനന്ദ, വൈസ് ക്യാപ്റ്റൻ , നിയ ലിജീഷ്, ജനറൽ ക്യാപ്റ്റൻ സാരംഗ് ബിജു ,, ശ്രീരാജ് എൻ ബി , ആകൈതവ് എം പ്രകാശ് , കെ .ജെ കാർത്തിക് , ജോൺ കക്കാട്ട് , കെ ആർ നവന്യ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.സ്കൂൾ പ്രിൻസിപ്പൽ ഡോ .ഗീത തമ്പി ,മാനേജർ ഫാ ലിൻസ് ചെറിയാൻ എന്നിവർ വിജയികളെ അനുമോദിച്ചു