കൊട്ടിയൂർ കണ്ടപ്പുനത്ത് കാട്ടാനയിറങ്ങി . ഓടിക്കാൻ ചെന്ന നാട്ടുകാരെ വിരട്ടിയോടിച്ചു.

0 316

കൊട്ടിയൂർ കണ്ടപ്പുനത്ത് കാട്ടാനയിറങ്ങി . ഓടിക്കാൻ ചെന്ന നാട്ടുകാരെ വിരട്ടിയോടിച്ചു.
കൊട്ടിയൂർ: കൊട്ടിയൂർ കണ്ടപ്പുനത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. കാട്ടാനയെ തുരത്താൻ ചെന്ന നാട്ടുകാരെയും വനപാലകരെയും കാട്ടാന അക്രമിക്കാൻ പാഞ്ഞടുത്തു.വെള്ളിയാഴ്ച്ച രാത്രിയോടെയാണ് കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് കട്ടാന ബാവലിപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയത്. , വെളിയാംമാക്കൽ ജോർജുകുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇടിയാകുന്നേൽ ബാലകൃഷ്ണൻ്റെ കൃഷി യിടത്തിലെ വാഴ , ചക്ക എന്നിവയാണ് കാട്ടാന നശിപ്പിച്ചത് . ഒച്ച കേട്ട് എത്തിയ പ്രദേശവാസികളും വനപാലകരും ചേർന്ന് കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിടെ ആന തിരിഞ്ഞ് ആക്രമിക്കാൻ എത്തുകയാരുന്നു. നൂറു മീറ്ററോളം കാട്ടാന നാട്ടുകാരെയും, വനപാലകരെയും ഓടിച്ചു.