മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാർത്ഥിയായി ഇഎംസിസി ഡയറക്ടർ

0 4,705

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാർത്ഥിയായി ഇഎംസിസി ഡയറക്ടർ

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാർത്ഥിയായി ഇഎംസിസി ഡയറക്ടർ. കുണ്ടറയിൽ സ്വതന്ത്രനായി പത്രിക സമർപ്പിക്കുമെന്ന് ഷിജു വർഗീസ് പറഞ്ഞു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചുവെന്നും മണ്ഡലത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിലെ യാഥാർത്ഥ്യം വിശദീകരിക്കുമെന്നും ഷിജു വർഗീസ് പറഞ്ഞു.

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിമർശനം നേരിട്ടിരുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങൾക്ക് കാരണമായ സംഭവങ്ങളിൽ ജാഗ്രത കാട്ടിയില്ലെന്നും ആരോപണം ഉയർന്നു.

ഇതിന് പിന്നാലെയാണ് ഷിജു വർഗീസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.