സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരാഴ്ചത്തേക്കുള്ള പ്രത്യേക പാസ് ഓൺലൈനിൽ അപേക്ഷിക്കാം
ജില്ലവിട്ട് യാത്ര ചെയ്ത് ജോലിക്ക് പോകേണ്ടിവരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരാഴ്ചത്തേക്കുള്ള പ്രത്യേക പാസ് പോലീസ് നൽകും. ഇതിനായി ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയാത്തവർ അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് മുന്നിൽ ഹാജരാക്കിയാലും പാസ് ലഭിക്കും.