സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെ ചോദ്യംചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്

0 634

സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെ ചോദ്യംചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ കസ്റ്റഡി അപേക്ഷയിലാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമുണ്ടെന്നും ഇഡി പറയുന്നു. കസ്റ്റ‍ഡിയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന സ്വപ്നയുടെ പരാതിയെ തുടര്‍ന്ന് പകല്‍ മാത്രമെ ചോദ്യം ചെയ്യാവൂവെന്ന് കോടതി നിര്‍ദേശിച്ചു.സ്വപ്‌നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി അപേക്ഷ നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷയില്‍ സ്വപ്‌നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.