എണ്ണശ്ശേരി മലനട- ENNASSERY MALANADA TEMPLE KOLLAM

ENNASSERY MALANADA TEMPLE KOLLAM

0 695

കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രമാണ്എണ്ണശ്ശേരി മലനട ക്ഷേത്രം. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്നു. എണ്ണശ്ശേരി മലനട ദക്ഷിണേന്ത്യയിലെ ഏക ദുശ്ശാസനൻക്ഷേത്രമാണ്.

ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരതകഥയുമായി ബന്ധപ്പെട്ടതാണ്. പാണ്ഡവർ ഇവിടുത്തെ വനങ്ങളിലുണ്ടാവുമെന്നു കരുതി തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തരായ അവർക്ക് ഒരു കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നതുമാണു കൂടുതൽ പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കൂത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട, ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി മറ്റു കൗരവപ്രമുഖരുടെയും മലനട ക്ഷേത്രങ്ങളുണ്ട്.

കൊല്ലം ജില്ലയിൽത്തന്നെ, ശൂരനാടു വടക്ക് എണ്ണശ്ശേരി മലനടയും കുന്നിരാടത്തു മലനടയും ദുശ്ശാസനന്റെയും ദുശ്ശളയുടെയും പ്രതാപംപേറുന്ന ക്ഷേത്രങ്ങളാണ്. കൗരവരെക്കൂടാതെ അംഗരാജാവായ കർണ്ണനും മാതുലനായ ശകുനിക്കും പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ഭീഷ്മർക്കും ദ്രോണർക്കും ആരാധനാലയങ്ങളുണ്ട്. കർണ്ണക്ഷേത്രം, പെരുവിരുത്തിയിൽ പ്രിയമിത്രം ദുര്യോധനനടുത്തുതന്നെയെങ്കിൽ സമീപപ്രദേശമായ പുത്തൂരിനടുത്ത മായക്കോടാണ് ശകുനിയെ ആരാധിക്കുന്ന ക്ഷേത്രം. പെരുവിരുത്തി മലനടയിലെ കലശം, വെടിവഴിപാടു തുടങ്ങിയവയ്ക്ക് അവകാശമുള്ള ക്ഷേത്രമാണു കെട്ടുങ്ങൽ. തൂക്കം, കളരിയഭ്യാസം തുടങ്ങിയവയ്ക്ക് അവകാശമുള്ളതും മാതൃസ്ഥാനം (ഗാന്ധാരീ സങ്കല്പം) ഉള്ളതുമായ ഗുരുക്കൾശ്ശേരിൽ മലനടയിൽ നിന്നാണു ക്ഷേത്രപരികർമ്മിയായഊരാളിഉത്സവനൊയമ്പ് എടുക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വിഭജിക്കപ്പെട്ട്, കടമ്പനാടു വടക്ക് കുണ്ടോം മലനട, പുലിപ്പാറമലയിലെ കുറുമ്പകര മലനട, ഐവർകാല കിഴക്കു പൂമല മലനട കൂടാതെ നൂറനാട്, താമരക്കുളം, പവിത്രേശ്വരം ഭാഗങ്ങളിലെ മലനടകൾ ഇങ്ങനെ 101 കുന്നുകളിലായി ഒട്ടനവധി മലനടകളുണ്ട്.

എണ്ണശ്ശേരി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിനു ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത്, ഊരാളൻ തുള്ളിയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. കെട്ടുകാളകളാണു പ്രധാന ഉത്സവക്കാഴ്ചകൾ

 

Address: Poruvazhy Peruviruthy Malanada Devaswom Kadampanad, Edakkad, Kerala 691552

District: Kollam
Phone: 0476 282 0338