“ഇടതുമുന്നണി ഓഫീസുകളിൽ ദേശീയ പതാകയുയർത്തും”; സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കുമെന്ന് ഇ.പി ജയരാജൻ

0 216

തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുമെന്ന് എല്‍.‍ഡി.എഫ്. ഇടത് മുന്നണി ഓഫീസുകളിൽ പതാക ഉയർത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗത്തിന് ശേഷമാണ് ഇ.പി ജയരാജന്‍ തീരുമാനമറിയിച്ചത്.

ആഗസ്റ്റ് 11ന് കോഴഞ്ചേരിയിൽ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടക്കും. ആഗസ്റ്റ് 12ന് വൈക്കത്ത് ദേശീയ പതാക ഉയർത്തും. ആഗസ്റ്റ് 13ന് പയ്യന്നൂരിലെ ഗാന്ധിപാർക്കിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷത്തിനാണ് രൂപംനല്‍കുന്നത്. ആഗസ്റ്റ് 14ന് കോഴിക്കോട് കടപ്പുറത്ത് പ്രത്യേക പരിപാടി സംഘടിപ്പിക്കും.

ആഗസ്റ്റ് 15ന് കേരളം മുഴുവന്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ നേതാക്കളെല്ലാം പരിപാടിയില്‍ സജീവ സാന്നിദ്ധ്യമാകുമെന്നും സ്വാതന്ത്യദിന പ്രതിജ്ഞയെടുക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Get real time updates directly on you device, subscribe now.