അനിശ്ചിതകാല അവധിയിൽ പ്രവേശിക്കാൻ ഇ.പി ജയരാജൻ

0 2,217

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അവധി നീട്ടിയേക്കും. അനിശ്ചിത കാല അവധിയിൽ പ്രവേശിക്കുമെന്നാണ് സൂചന. നിലവിൽ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.പി ജയരാജൻ അവധിയിൽ ആണ്.

എം.വി ഗോവിന്ദനെ സെക്രട്ടറി ആക്കിയതിലും പിബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇപിക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചന. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിലും ഇ.പി പങ്കെടുത്തിരുന്നില്ല. അത് വന്‍ വിവാദമാകുകയും ചെയ്തു.

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇപിയുടെ വിശദീകരണം. ഉപരോധ സമരത്തില്‍ ഇ പി ജയരാജന്റെ അന്നാന്നിധ്യം വാര്‍ത്തയായതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി അദ്ദേഹം വിശദീകരണം നല്‍കിയത്.

Get real time updates directly on you device, subscribe now.