എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ നബിദിന ആഘോഷ കമ്മറ്റി പി ടി ഐ, എസ് കെ എസ് എസ് എഫ് എന്നിവയുടെ അഭിമുഖ്യത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി
മാനന്തവാടി:എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ നബിദിന ആഘോഷ കമ്മറ്റി. പി ടി ഐ, എസ് കെ എസ് എസ് എഫ് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമം മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ ഉദ്‌ഘാടനം ചെയ്തു.
മഹല്ല് ഖത്തീബ് സാദിക്കുൽ അമീൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.നബിദിന ആഘോഷ കമ്മറ്റി ചെയർമാൻ മുനീർ പാറക്കടവത്ത് അധ്യക്ഷത വഹിച്ചു.
മഹല്ല് സെക്രട്ടറി സക്കീർ ടി എ. പി ടി എ പ്രസിഡന്റ് സുബൈർ കൂനാരത്തിൽ. സജീർ എം. മുഹമ്മദ് ഫായിസ്.അൻഷാദ് മാട്ടുമ്മൽ. സലിം പി എച്. ലത്തീഫ് കോമത്ത്. എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ പൂർവ വിദ്യാർത്ഥി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അൻഷാദ് മാട്ടുമ്മൽ (ചെയർമാൻ), ആഷിഖ് എ പി (വൈ ചെയർമാൻ)അബു ഷെബിൻ (കൺവീനർ) മുഹമ്മദ് റിഷാൻ (ജോ കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.