കൊറോണ കാലത്ത് , കാൻസർ, ഡയാലിസിസ് രോഗികൾക്ക് മരുന്നുകൾ ലഭിക്കാത്ത സാഹചര്യത്തിന് പരിഹാരം കാണണം :
കോവിഡ് 19 നെ തുരത്തുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, പൂർണ്ണമായും സജീവമാകേണ്ട മെഡിക്കൽ മേഖല വലിയ പ്രതിസന്ധിയിലാണ്.
കാൻസർ രോഗികൾ , കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന സൈക്ലോഫോസ്ഫമൈഡ്, രോഗ ശമനത്തിനുപയോഗിക്കുന്ന താലിഡോമൈഡ്, ഇമാടിനിബ്, ആർബിടെറോൺ തുടങ്ങിയ മരുന്നുകളും, അവയവ മാറ്റൽ സംബന്ധമായി ഉപയോഗിക്കുന്ന, മൈകോഫിനോലേറ്റ്, സൈക്ലോസ്പോറിൻ, ടാക്രോലിമസ് തുടങ്ങിയ മരുന്നുകളും സംസ്ഥാനത്തിലുട നീളമെത്തുന്നത്, തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ്. ഇമ്മ്യുണോ സപ്രസന്റായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ കേരളത്തിൽ കൂടുതലായും ഉപയോഗിക്കുന്നത്, കിഡ്നി മാറ്റി വെച്ച രോഗികളാണ്. കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ബാധിതർക്ക് നൽകുന്ന വളർച്ച ഹോർമോണുകളുമായി ബന്ധപ്പെട്ട മരുന്നുകൾ പലതും വരുന്നത് കർണാടക സംസ്ഥാനത്ത് നിന്നാണ്, അതിലും വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കു
കേരളത്തിലുള്ള ഡിസ്ട്രിബ്യൂഷന് ഇത്തരം മരുന്നുകൾ ലഭിക്കുന്നത്, പൂന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലുള്ള മരുന്നു കമ്പിനികളിൽ നിന്നാണ്. ജില്ലകൾക്കിടയിലുള്ള അതിർത്ഥികളടക്കുകയും പൊതു ഗതാഗതം നിർത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലകളിലേക്കിത്തരം മരുന്നുകളൊന്നുമെത്തുന്നില്ലന്നാണ് ഡിസ്ട്രിബ്യൂട്ടർമാർ പറയുന്നത്, ഡിസ്ട്രിബ്യൂട്ടർമാരുടെ കൈയ്യിൽ പരിമിതമായ സ്റ്റോക്കുണ്ടെങ്കിലും, വില നിയന്ത്രണത്തിൽ പെട്ട മരുന്നുകളായത് കൊണ്ട് തന്നെ, തുഛമായ ലാഭം മാത്രമുള്ള മരുന്നിന് സ്വകാര്യം വാഹനമുപയോഗിച്ച് ജില്ലകളിലെത്തിക്കുക എന്നുള്ളത് പ്രായോഗികമല്ല. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ ആവശ്യത്തിന് സംസ്ഥാനത്തിലുടനീളം പ്രാധാന കൊറിയ സർവ്വീസുകളുടെ സേവനം സർക്കാർ ഉറപ്പു വരുത്തിയാൽ , ഒരു പരിധി വരെ പരിഹാരമാകും. മാത്രമല്ല കേന്ദ്രാടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലേക്ക് ഇത്തരം സംവിധാനം ഉറപ്പു വരുത്തിയാൽ മാത്രമേ , ഡിസ്ട്രിബ്യൂട്ടർമാർക്കും കമ്പനികളിൽ നിന്ന് മരുന്ന് ലഭിക്കുകയുള്ളു.
മറ്റൊരു ഗുരുതരമായ പ്രശ്നം, പൊതു ഗതാഗതം മുടങ്ങിയതോടു കൂടി , സർക്കാരാശുപത്രി, സ്വകാര്യാശുപത്രി, റിടെയിൽ ഫാർമസി, ലാബോറട്ടറി, തുടങ്ങിയ സ്ഥാപനങ്ങളിൽ പകുതിയോ, അതിൽ കുറവോ സ്റ്റാഫുകളാണ് ജോലിക്ക് വന്നു കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിൽ പല ക്ലിനിക്കുകളും അടച്ചിട്ടിരിക്കുകയാണ്.മെഡിക്കൽ മേഖലയിൽ സമയ പരിധി പറഞ്ഞിട്ടില്ലെങ്കിലും, സ്റ്റാഫിന്റെ അപര്യാപ്തത മൂലം മുഴുസമയം പ്രവർത്തിക്കാൻ സാധ്യമാകുന്നില്ല. അധിക ചുമതല നിർവ്വഹിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ നില അങ്ങേയറ്റം ക്ഷയിച്ച അവസ്ഥയിലാണ്.
മെഡിക്കൽ മേഖലയിലുള്ളവർക്ക്, സർക്കാർ പ്രഖ്യാപിച്ച കെ എസ് ആർ ടി സി ഗതാഗതം എത്രയും പെട്ടെന്ന് പുനരാരംഭിക്കുക മാത്രമേ ഇതിന് നിർവ്വാഹമുള്ളു.