ചാരായം വാറ്റുന്നതിനിടെ വീട്ടമ്മയെ എക്സൈസ് പിടികൂടി

0 282

ചാരായം വാറ്റുന്നതിനിടെ വീട്ടമ്മയെ എക്സൈസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന മകന്‍ ഓടിക്ഷപ്പെട്ടു. അമ്ബൂരി പന്ത ചീലാന്തിക്കുഴിയില്‍ മേരിബേബിയാണ് പിടിയിലായത്. വീട്ടിലെ അടുക്കളയില്‍ ചാരായം വാറ്റുന്നതിനിടെയാണ് മേരി ബേബി പിടിയിലായത്. വാറ്റ് നടക്കുന്ന സമയത്താണ് എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. വീട്ടില്‍ നിന്ന് മൂന്ന് ലിറ്രര്‍ ചാരായവും 45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
ലോക്ക് ഡൗണില്‍ മദ്യശാലകള്‍ അടച്ച്‌ പൂട്ടിയ ഉടന്‍ വാറ്റ് ആരംഭിച്ചതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. മേരിബേബി എക്‌സൈസിന്റ നിരീക്ഷണത്തിലായിരുന്നു. കാട്ട്‌നെല്ലിക്ക,കാട്ടുമരങ്ങളുടെ തോലി അടക്കമുള്ള സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നുവാറ്റ് . കാട്ട് നെല്ലിക്കയും ആയുര്‍വേദ മരുന്നുകളും ഉപയോഗിച്ച്‌ വാറ്റിയതെന്ന പേരില്‍ ഒരുകുപ്പി ചാരായത്തിന് 1500 രൂപ മുതല്‍ 2000 രൂപക്ക് വരെയാണ് വില്‍പ്പന നടത്തിയിരുന്നത്. നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. എല്‍ ഷിബുവിന്റെ
നേതൃത്വത്തിലായിരുന്നു റെയ്ഡ്.എക്‌സൈസ് സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെട്ട മകന്‍ അനില്‍കുമാറിന് വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു.
പ്രിവന്റീവ് ഓഫീസര്‍ രാധാകൃഷ്ണന്‍ , സി ഇ ഒ മാരായ വി.ശശി, അഖില്‍, വിജേഷ്, ഹരിപ്രസാദ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.