മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്

0 781

മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്

 

ഓണം കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിൽ ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്തിടത്ത് 600 ടോക്കൺ വരെ ഇനി അനുവദിക്കും.

മദ്യവിൽപന ഇനി രാവിലെ ഒൻപത് മുതൽ രാത്രി വരെ 7 വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.

ബെവ്കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകൾ ബുക്ക് ചെയ്യേണ്ടത്. ബെവ്ക്യൂ വഴിയുള്ള മദ്യവിൽപന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർ ഫെഡ് മദ്യവിൽപനശാലകളിൽ മദ്യവിൽപന കുറഞ്ഞിരുന്നു.