എക്‌സൈസിന്റെ കൈവശമുള്ളത് 1500 കോടിയുടെ മയക്കുമരുന്ന് ശേഖരം
തിരുവനന്തപുരം: എക്സൈസിന്റെ കൈവശം വമ്ബന്‍ മയക്കുമരുന്ന് ശേഖരം. 2016-നുശേഷം വിവിധ കേസുകളിലായി പിടികൂടിയ തൊണ്ടിമുതലുകളുടെ മതിപ്പുവില 1500 കോടി കവിയും. പോലീസിന്റെ സഹായത്തോടെയാണ് ഇവ സൂക്ഷിക്കുന്നത്. സായുധ ക്യാമ്ബുകളില്‍ പ്രത്യേക സ്ട്രോങ് റൂമുകള്‍ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കും.
കഞ്ചാവ് -5870 കിലോ
ഹാഷിഷ് – 166 കിലോ
ബ്രൗണ്‍ഷുഗര്‍ – 750 ഗ്രാം
ഹെറോയിന്‍ – 601 ഗ്രാം
ന്യൂജന്‍ ലഹരിയും കുമിയുന്നു
മൂന്നുവര്‍ഷത്തിനിടെ സ്‌ട്രോങ് റൂമിലേക്ക് എത്തുന്ന സിന്തറ്റിക്ക് മയക്കുമരുന്നിലും വന്‍വര്‍ധന
31KG – മോളി അഥവാ എക്സ്റ്റസി എന്നറിയപ്പെടുന്ന 31 കിലോ മെത്തലീന്‍ ഡൈഓക്‌സി മെത്താംഫീറ്റമിന്‍ (എം.ഡി.എം.എ.) ഇക്കൂട്ടത്തിലുണ്ട്. നിശാപാര്‍ട്ടി ഡ്രഗ്ഗുകളാണിവ.
26.87gm – മാരക ലഹരിയായ ലൈസര്‍ജിക്ക് ആസിഡ് ഡൈ ഈതൈല്‍അമൈഡ് (എല്‍.എസ്.ഡി.) 26.87 ഗ്രാം പിടികൂടി
164gm – മാജിക്ക് മഷ്‌റൂം പിടികൂടിയത് 164 ഗ്രാം
21L – കൊഡീന്‍ എന്ന മയക്കുമരുന്ന് 21 ലിറ്ററാണ് ശേഖരത്തിലുള്ളത്.