50 കുപ്പി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
50 കുപ്പി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കനിയില്‍ പാലത്തിന് സമീപത്തെ ഷംജൂസ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ കൊല്ലം സ്വദേശി റോമിയോ (33) ആണ് അറസ്റ്റിലായത്. താമസ സ്ഥലത്ത് നിന്നും അനധികൃതമായി മധ്യ വില്‍പന നടത്തുന്നതിനിടയിലാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അമിത വിലയീടാക്കിയാണ് ഇയാള്‍ മദ്യ വില്‍പന നടത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സനല്‍, വി.പി ഉണ്ണികൃഷ്ണന്‍, സി.വി ദിലീപ്, എന്‍.ടി ധ്രുവന്‍, സി.എച്ച് റിഷാദ് എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.