എക്സൈസിനെ കണ്ട് ഭയന്നോടിയ മധ്യവയസ്‍ക്കന്‍ തോട്ടില്‍ മരിച്ച നിലയില്‍
എക്സൈസിനെ കണ്ട് ഭയന്നോടിയ ആദിവാസി മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പറണ്ടോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലെ രാജേന്ദ്രൻ കാണിയാണ് മരിച്ചത്. വ്യാജവാറ്റ് നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാജേന്ദ്രന്‍റെ വീട്ടിൽ വൈകുന്നേരം എക്സൈസ് സംഘം വന്നിരുന്നു.
എക്സൈസിനെ കണ്ട് രാജേന്ദ്രൻ ഇറങ്ങിയോടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാത്രിയിലാണ് രാജേന്ദ്രന്‍റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം നെടുമങ്ങാട് തഹസിൽദാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.